പ്രവാസി റിക്രൂട്ട്‌മെന്റിന് ഒമാനിൽ കടുത്ത നിയന്ത്രണങ്ങൾ; ഏജൻസികൾക്ക് ബാങ്ക് ഗ്യാരണ്ടിയും ഇൻഷുറൻസും നിർബന്ധമാക്കി!

പുതിയ നിർദ്ദേശമനുസരിച്ച് കരാർ ഒപ്പിട്ട് 45 ദിവസത്തിനകം തൊഴിലാളികളെ ഒമാനിൽ എത്തിച്ചിരിക്കണം

പ്രവാസി റിക്രൂട്ട്‌മെന്റിന് ഒമാനിൽ കടുത്ത നിയന്ത്രണങ്ങൾ; ഏജൻസികൾക്ക് ബാങ്ക് ഗ്യാരണ്ടിയും ഇൻഷുറൻസും നിർബന്ധമാക്കി!
പ്രവാസി റിക്രൂട്ട്‌മെന്റിന് ഒമാനിൽ കടുത്ത നിയന്ത്രണങ്ങൾ; ഏജൻസികൾക്ക് ബാങ്ക് ഗ്യാരണ്ടിയും ഇൻഷുറൻസും നിർബന്ധമാക്കി!

ഒമാനിലേക്ക് പ്രവാസി തൊഴിലാളികളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പുതിയ നിബന്ധനകളും കർശന നിയമങ്ങളും ഏർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം. 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന 390/2026-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് കരാർ ഒപ്പിട്ട് 45 ദിവസത്തിനകം തൊഴിലാളികളെ ഒമാനിൽ എത്തിച്ചിരിക്കണം. കൂടാതെ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് 5,000 ഒമാനി റിയാൽ സാമ്പത്തിക ഗ്യാരണ്ടിയും ഇൻഷുറൻസ് പരിരക്ഷയും മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്.

തൊഴിലുടമകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്. തൊഴിലാളി ജോലിയിൽ പ്രവേശിച്ച് ആദ്യ 90 ദിവസത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുകയോ മറ്റ് വീഴ്ചകൾ വരുത്തുകയോ ചെയ്താൽ റിക്രൂട്ട്‌മെന്റ് ഫീസ് പൂർണ്ണമായും തൊഴിലുടമയ്ക്ക് തിരികെ നൽകണം. ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ രണ്ടു വർഷം വരെയുള്ള കാലയളവിൽ പ്രത്യേക സാഹചര്യങ്ങളിൽ ഭാഗിക തുകയും തിരികെ നൽകേണ്ടി വരും. 45 ദിവസത്തിനകം തൊഴിലാളിയെ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ തൊഴിലുടമയ്ക്ക് കരാർ റദ്ദാക്കാവുന്നതുമാണ്.

Also Read: ഫുജൈറ തീരത്ത് നേരിയ ഭൗമചലനം; റിച്ചർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി!

ഏജൻസികളുടെ ഉടമസ്ഥാവകാശത്തിലും മന്ത്രാലയം വ്യക്തമായ മാനദണ്ഡങ്ങൾ മുന്നോട്ടുവെക്കുന്നു. റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമകളും പങ്കാളികളും നിർബന്ധമായും ഒമാനി പൗരന്മാരായിരിക്കണം. കുറഞ്ഞ പ്രായം 23 വയസ്സായി നിജപ്പെടുത്തിയതോടൊപ്പം ഉടമയ്ക്കോ മാനേജിങ് പങ്കാളിക്കോ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. രണ്ട് വർഷത്തേക്ക് നൽകുന്ന ലൈസൻസിന് 300 ഒമാനി റിയാലാണ് ഫീസായി ഈടാക്കുക.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top