ഒമാനിൽ കടുത്ത ലഹരിവിരുദ്ധ നിയമം പ്രാബല്യത്തിൽ; വധശിക്ഷയും ജീവപര്യന്തവും വരെ ശിക്ഷ

വിതരണത്തിനായി ലഹരിമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉൽപാദിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് തടവിനൊപ്പം 35,000 മുതൽ 60,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും

ഒമാനിൽ കടുത്ത ലഹരിവിരുദ്ധ നിയമം പ്രാബല്യത്തിൽ; വധശിക്ഷയും ജീവപര്യന്തവും വരെ ശിക്ഷ
ഒമാനിൽ കടുത്ത ലഹരിവിരുദ്ധ നിയമം പ്രാബല്യത്തിൽ; വധശിക്ഷയും ജീവപര്യന്തവും വരെ ശിക്ഷ

മസ്‌കത്ത്: ഒമാനിൽ പുതിയ ലഹരിമരുന്ന് വിരുദ്ധ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിലായി. ലഹരിമരുന്ന് കടത്ത്, വിതരണം, വ്യക്തിഗത ഉപയോഗം എന്നിവയ്ക്കടക്കം കടുത്ത ശിക്ഷകളാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയും ജീവപര്യന്തവും വരെ ലഭിക്കാം.

വിതരണത്തിനായി ലഹരിമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉൽപാദിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് തടവിനൊപ്പം 35,000 മുതൽ 60,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും. വിതരണത്തിനായി കൈവശംവയ്ക്കുകയോ വിൽക്കുകയോ ചെയ്യുമ്പോൾ കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. വ്യക്തിഗത ഉപയോഗത്തിനായി കൈവശംവയ്ക്കാനോ സ്വന്തമാക്കാനോ 1 മുതൽ 3 വർഷം വരെ തടവും 1,000 മുതൽ 5,000 റിയാൽ വരെ പിഴയും ലഭിക്കും.

Also Read:മ്യൂസിയങ്ങൾ ഭാവി തലമുറയ്ക്കുള്ള നിക്ഷേപം; അബുദാബി നാച്വറൽ ഹിസ്റ്ററി മ്യൂസിയം സന്ദർശിച്ച് ശൈഖ് മുഹമ്മദ്

വിദ്യാഭ്യാസ, സാംസ്കാരിക, കായിക സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ജയിലുകൾ തുടങ്ങിയ സംരക്ഷിത മേഖലകളിലോ പരിസരത്തോ ഇത്തരം കുറ്റകൃത്യങ്ങൾ നടന്നാൽ ശിക്ഷ ജീവപര്യന്തം തടവായി ഉയർത്താം. കുറ്റം ആവർത്തിക്കുക, ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്യുക, നിയമപരമായ ശേഷിയില്ലാത്തവരെ ഉപയോഗപ്പെടുത്തുക, രാജ്യാന്തര ലഹരി സംഘങ്ങളുമായി സഹകരിക്കുക എന്നീ ഘട്ടങ്ങളിൽ വധശിക്ഷ ബാധകമാകും.

അതേസമയം, ചികിത്സയ്ക്കായി സ്വമേധയാ അധികൃതരെ സമീപിക്കുന്ന ഉപയോക്താക്കൾക്കോ അടുത്ത ബന്ധുക്കൾ വിവരം കൈമാറുന്ന കേസുകളിലോ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യില്ലെന്നും നിയമം വ്യക്തമാക്കുന്നു.

Share Email
Top