കുവൈത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടി; പ്രതികൾ പിടിയിൽ

അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ കൃഷിത്തോട്ടത്തിൽ നിന്ന് എഴുപതോളം കഞ്ചാവ് ചെടികളും വിൽപനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു

കുവൈത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടി; പ്രതികൾ പിടിയിൽ
കുവൈത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടി; പ്രതികൾ പിടിയിൽ

കുവൈത്തിൽ ലഹരിമരുന്ന് മാഫിയകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീടിനുള്ളിലെ കഞ്ചാവ് കൃഷി കണ്ടെത്തി. അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ കൃഷിത്തോട്ടത്തിൽ നിന്ന് എഴുപതോളം കഞ്ചാവ് ചെടികളും വിൽപനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ മയക്കുമരുന്ന് നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യമായതിനാൽ, പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ ഫർവാനിയയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ വിദേശ മദ്യവുമായി ഒരു അറബ് വംശജനെയും പിടികൂടി. വിദേശത്ത് നിന്ന് മദ്യം എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും രാജ്യത്തുടനീളം ശക്തമായ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Share Email
Top