തെരുവ് നായയുടെ ആക്രമണം; വടകരയിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

തെരുവ് നായയുടെ ആക്രമണം; വടകരയിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകര ഏറാമലയിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളെയടക്കം നായ ആക്രമിച്ചു. ഉച്ചയോടെയാണ് സംഭവം. ഒരു നായ തന്നെയാണ് ഇത്രയും പേരെ ആക്രമിച്ചതെന്നാണ് വിവരം.

ആദിയൂർ, തിരുത്തിമുക്ക് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രി, മാഹിയിലെ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. നായയെ കണ്ടെത്താനായിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

Top