4 മണിക്കൂർ കുടുങ്ങി, ഏറ്റവും മോശം അനുഭവം! എയർ ഇന്ത്യയ്‌ക്കെതിരെ തുറന്നടിച്ച് മുഹമ്മദ് സിറാജ്

സംഭവത്തിന് പിന്നാലെ, ക്ഷമ ചോദിച്ച് എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തി

4 മണിക്കൂർ കുടുങ്ങി, ഏറ്റവും മോശം അനുഭവം! എയർ ഇന്ത്യയ്‌ക്കെതിരെ തുറന്നടിച്ച് മുഹമ്മദ് സിറാജ്
4 മണിക്കൂർ കുടുങ്ങി, ഏറ്റവും മോശം അനുഭവം! എയർ ഇന്ത്യയ്‌ക്കെതിരെ തുറന്നടിച്ച് മുഹമ്മദ് സിറാജ്

ഗുവാഹത്തി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിയുടെ സേവനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന വിമാനം നാല് മണിക്കൂർ വൈകിയതാണ് താരത്തെ രോഷാകുലനാക്കിയത്.

വൈകുന്നേരം 7.25 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം (നമ്പർ IX 2884) ഏറെ വൈകിയാണ് എത്തിയതെന്നും, കാരണം തിരക്കിയിട്ടും എയർലൈൻ അധികൃതർ വ്യക്തമായ വിശദീകരണം നൽകിയില്ലെന്നും സിറാജ് എക്‌സിൽ കുറിച്ചു.

സിറാജിൻ്റെ പോസ്റ്റ് ഇങ്ങനെ

“ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ വിമാനം നമ്പർ IX 2884 വൈകുന്നേരം 7:25 ന് പുറപ്പെടേണ്ടതായിരുന്നു. പക്ഷേ എയർലൈനിൽ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ല. അവർ ശരിയായ കാരണം നൽകാതെ വിമാനം വൈകിപ്പിച്ചു. ഇത് അങ്ങേയറ്റം നിരാശാജനകമാണ്. വിമാനം 4 മണിക്കൂർ വൈകി, എന്നിട്ടും ഒരു അപ്ഡേറ്റും ഞങ്ങൾക്ക് നൽകിയില്ല. ഏറ്റവും മോശം എയർലൈൻ അനുഭവം.”

Also Read: തോൽവിയിൽ നിരാശയുണ്ട്, ഇന്ത്യൻ ടീം തിരിച്ചുവരും; റിഷഭ് പന്ത്

എയർ ഇന്ത്യ ക്ഷമ ചോദിച്ചു

സംഭവത്തിന് പിന്നാലെ, ക്ഷമ ചോദിച്ച് എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തി. അപ്രതീക്ഷിതമായ പ്രവർത്തന കാരണങ്ങളാലാണ് വിമാനം വൈകിയത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, വിമാനത്താവള ജീവനക്കാർ എല്ലാ യാത്രക്കാർക്കും ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 408 റൺസിന് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു സിറാജ്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 0-2 ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. റൺസ് വ്യത്യാസത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് തോൽവിയാണിത്.

Share Email
Top