സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ പടിയിറക്കം; സിഎസ്‌കെയുടെ പുതിയ കോച്ചിനെ കണ്ടെത്താൻ ധൃതിയില്ലെന്ന് നായകൻ റിതുരാജ് ഗെയ്‌ക്‌വാദ്

ഫ്ലെമിങ്ങിന്റെ കീഴിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്നതും വിജയകരവുമായ ടീമുകളിലൊന്നായി സിഎസ്‌കെ മാറി

സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ പടിയിറക്കം; സിഎസ്‌കെയുടെ പുതിയ കോച്ചിനെ കണ്ടെത്താൻ ധൃതിയില്ലെന്ന് നായകൻ റിതുരാജ് ഗെയ്‌ക്‌വാദ്
സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ പടിയിറക്കം; സിഎസ്‌കെയുടെ പുതിയ കോച്ചിനെ കണ്ടെത്താൻ ധൃതിയില്ലെന്ന് നായകൻ റിതുരാജ് ഗെയ്‌ക്‌വാദ്

നീണ്ട പതിനേഴു വർഷത്തോളം ചെന്നൈ സൂപ്പർ കിങ്സിനൊപ്പം സഞ്ചരിച്ച മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങിയതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസി. കഴിഞ്ഞ ജൂലൈയിൽ പരസ്പര സമ്മതത്തോടെയാണ് ഫ്ലെമിങ്ങും സിഎസ്‌കെയും വഴിപിരിഞ്ഞത്. 2008-ൽ കളിക്കാരനായി ഐപിഎല്ലിലെത്തിയ അദ്ദേഹം 2009 മുതൽ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേൽക്കുകയായിരുന്നു.

ഫ്ലെമിങ്ങിന്റെ കീഴിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്നതും വിജയകരവുമായ ടീമുകളിലൊന്നായി സിഎസ്‌കെ മാറി. ഫ്ലെമിങ്ങിന്റെ പിൻഗാമിയായി രാഹുൽ ദ്രാവിഡ്, ദിനേേഷ് കാർത്തിക് തുടങ്ങിയ പ്രമുഖരുടെ പേരുകൾ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പുതിയ മുഖ്യപരിശീലകനെ നിയമിക്കുന്ന കാര്യത്തിൽ യാതൊരുവിധ ധൃതിയും കാണിക്കേണ്ടതില്ലെന്ന് സിഎസ്‌കെ നായകൻ റിതുരാജ് ഗെയ്‌ക്‌വാദ് വ്യക്തമാക്കി.

Also Read:മെസ്സിയില്ലാത്ത അര്‍ജന്റീന! സ്‌കലോണിയെ കാത്തിരിക്കുന്നത് കരിയറിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയോ?

അടുത്ത ഐപിഎൽ സീസണിന് ഇനിയും ധാരാളം സമയമുള്ളതിനാൽ മാനേജ്‌മെന്റ് സാവകാശം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ നായകാൻ എം.എസ്. ധോണിയിൽ നിന്ന് ചുമതലയേറ്റെടുത്തതുമുതലുള്ള തന്റെ അനുഭവങ്ങളും റിതുരാജ് പങ്കുവെച്ചു. ധോണിയുടെ വലിയ വിജയങ്ങളുടെ നിഴലിൽ നിൽക്കുമ്പോൾ ഉയർന്ന പ്രതീക്ഷകളുടെ ഭാരം സ്വാഭാവികമാണെന്നും, കളി ആസ്വദിക്കുന്നിടത്തോളം കാലം ഈ ഉത്തരവാദിത്തം പൂർണ്ണ സന്തോഷത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ടീം ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, മുൻകാലങ്ങളിലെപ്പോലെ തിരിച്ചടികളുടെ ഈ വേളയിലും ആരാധകർ തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Share Email
Top