‘നിയമസഭയിലെ വാചകമടിയല്ല ഭരണചക്രം തിരിക്കൽ, മുഖ്യമന്ത്രിയുടേത് ഭിന്നിപ്പിക്കുന്ന നിലപാട്’; മുഹമ്മദ് റിയാസ്

ഒരു വലിയ ദുരന്ത സമയത്ത് ഒരു ഭരണാധികാരിയിൽ നിന്ന് ഉണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ച് കൊണ്ടുപോകുന്നതിന് പകരം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി

‘നിയമസഭയിലെ വാചകമടിയല്ല ഭരണചക്രം തിരിക്കൽ, മുഖ്യമന്ത്രിയുടേത് ഭിന്നിപ്പിക്കുന്ന നിലപാട്’; മുഹമ്മദ് റിയാസ്
‘നിയമസഭയിലെ വാചകമടിയല്ല ഭരണചക്രം തിരിക്കൽ, മുഖ്യമന്ത്രിയുടേത് ഭിന്നിപ്പിക്കുന്ന നിലപാട്’; മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ് രംഗത്തെത്തി. ഒരു വലിയ ദുരന്ത സമയത്ത് ഒരു ഭരണാധികാരിയിൽ നിന്ന് ഉണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ച് കൊണ്ടുപോകുന്നതിന് പകരം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

നിയമസഭയിൽ വെറുതെ വാചകമടിക്കുന്നത് പോലെയല്ല യഥാർത്ഥത്തിൽ ഭരണചക്രം തിരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിന് കലക്ടീവ് ലീഡർഷിപ്പ് ഇല്ലെന്നും, ഓരോ മന്ത്രിമാരും തോന്നിയതുപോലെ ഭിന്നസ്വരത്തിലാണ് സംസാരിക്കുന്നതെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Share Email
Top