ഡല്‍ഹി: ബോംബൈ ഐഐടിയുടെ തുടര്‍ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഐഐടിയുടെ വികസനത്തിനായി വനപ്രദേശത്തടക്കം കഴിയുന്ന ആദിവാസികള്‍ ഉള്‍പ്പെടെ കുടുംബങ്ങളെ ഒഴിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇതിനായി പൊലീസിനെ അടക്കം ഉപയോഗിച്ച് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു.
ഇന്ന് ഉത്തരവ് നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെടല്‍. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗത്തിലടക്കം പെട്ടവരെ ഒഴിപ്പിക്കുന്നത് അവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് കേസില്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ കെ ഗിരീഷ് കുമാര്‍ വാദിച്ചു. ജീവിക്കാനുള്ള ആരുടെയും അവകാശത്തെ ഹനിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേസിലെ എതിര്‍ കക്ഷികളായ മഹാരാഷ്ട്ര സര്‍ക്കാര്‍, ബോംബൈ ഐഐടി, മുംബൈ മുനസിപ്പല്‍ കോര്‍പ്പേറേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. കേസില്‍ പിന്നീട് സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കും. ബോംബൈ ഐഐടിക്ക് അനുവദിച്ച ഭൂമിയില്‍ ഹര്‍ജിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി താമസിക്കുകയാണെന്നാണ് എതിര്‍ കക്ഷികളുടെ വാദം. കേസില്‍ ഹര്‍ജിക്കാര്‍ക്കായി അഭിഭാഷകരായ സുശീല്‍ ശുക്ല, സുനില്‍ മിശ്ര എന്നിവരും ഹാജാരായി.