കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൈയിലെടുക്കാൻ ഒരു അടിപൊളി ഐസ്ക്രീം റെസിപ്പി പരിചയപ്പെട്ടാലോ? ഈ കിടിലൻ ഐസ്ക്രീമിനായി വെറും മൂന്ന് കൂട്ടുകൾ മതി.
ചേരുവകൾ
തണ്ണിമത്തൻ
ഫ്രെഷ് ക്രീം
കണ്ടൻസ്ട് മിൽക്ക്
Also Read: ഒരു കിടിലൻ ബീഫ് ഫ്രൈ റെസിപ്പി പരിചയപ്പെട്ടാലോ?
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ വൃത്തിയായി കഴുകി രണ്ട് കഷ്ണമായി മുറിക്കാം. ഒരു പത്രത്തിലേക്ക് തണ്ണിമത്തന്റെ പൾപ്പ് മാത്രമെടുക്കാം. അതിലേയ്ക്ക് ഒരു കപ്പ് ഫ്രെഷ് ക്രീം, അര കപ്പ് മിൽക്ക് മെയ്ഡ് അല്ലെങ്കിൽ കണ്ടൻസ്ട് മിൽക്ക് എന്നിവ ചേർക്കാം. ശേഷം അത് നന്നായി അരച്ചെടുക്കാം. ഇത് മുറിച്ചെടുത്ത തണ്ണിമത്തനിലേയ്ക്ക് ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കട്ടിയായതിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം.