സംസ്ഥാന ബജറ്റ്: കെഎസ്ഇബിക്ക് 1088.8 കോടി അനുവദിച്ചു

ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു

സംസ്ഥാന ബജറ്റ്: കെഎസ്ഇബിക്ക് 1088.8 കോടി അനുവദിച്ചു
സംസ്ഥാന ബജറ്റ്: കെഎസ്ഇബിക്ക് 1088.8 കോടി അനുവദിച്ചു

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കെഎസ്ഇബിക്ക് 1088.8 കോടി അനുവദിച്ചു. കൂടാതെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. പമ്പ് ഡാം സ്റ്റോറോജ് പദ്ധതിക്ക് 100 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. KSEB ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക് 6.5 കോടിയും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പിലാക്കാൻ 5 കോടിയും പ്രഖ്യാപിച്ചു. ചെറുകിട ജലസേചന പദ്ധതികൾക്ക് 192.46 കോടി അനുവദിച്ചു. തോട്ടപ്പള്ളി സ്പിൽവേ വികസനത്തിനായി അഞ്ച് കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.

Also Read: പ്രവാസികൾക്കായി ‘ലോക കേരള കേന്ദ്രങ്ങൾ’ ആരംഭിക്കും

അതേസമയം, സാമ്പത്തിക പ്രതിസന്ധി കാലത്തും ചെലവുകൾ കുറച്ചില്ലെന്ന് ധനമന്ത്രി വിമർശിച്ചു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് വാർഷിക ചെലവ് 1.17 ലക്ഷം കോടിയായിരുന്നപ്പോൾ രണ്ടാം സർക്കാരിന്റെ കാലത്ത് അത് 1.64 ലക്ഷം കോടി ചെലവിട്ടു. ശരാശരി 60,000 കോടി വർധന വാർഷിക ചെലവിലുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

Share Email
Top