സ്റ്റാർട്ടപ്പുകളും കൃത്രിമബുദ്ധിയും ഇനി സ്കൂൾ പാഠ്യപദ്ധതിയിൽ; എൻസിഇആർടിയുടെ നിർണായക നീക്കം!

ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതും വിപണി മനസ്സിലാക്കുന്നതും മുതൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും ബിസിനസ് തീരുമാനങ്ങളിൽ കൃത്രിമബുദ്ധിയുടെ പങ്കും വരെ ഈ പാഠഭാഗം ചർച്ച ചെയ്യുന്നുണ്ട്

സ്റ്റാർട്ടപ്പുകളും കൃത്രിമബുദ്ധിയും ഇനി സ്കൂൾ പാഠ്യപദ്ധതിയിൽ; എൻസിഇആർടിയുടെ നിർണായക നീക്കം!
സ്റ്റാർട്ടപ്പുകളും കൃത്രിമബുദ്ധിയും ഇനി സ്കൂൾ പാഠ്യപദ്ധതിയിൽ; എൻസിഇആർടിയുടെ നിർണായക നീക്കം!

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സ്റ്റാർട്ടപ്പുകളെയും സംരംഭകത്വത്തെയും കുറിച്ച് പുതിയ സമർപ്പിത അധ്യായം ഉൾപ്പെടുത്തി. ‘Understanding Society: India and Beyond – Part 2’ എന്ന സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ “ആശയങ്ങൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ” എന്ന അധ്യായത്തിലൂടെയാണ് പുതിയ മാറ്റം. ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതും വിപണി മനസ്സിലാക്കുന്നതും മുതൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും ബിസിനസ് തീരുമാനങ്ങളിൽ കൃത്രിമബുദ്ധിയുടെ പങ്കും വരെ ഈ പാഠഭാഗം ചർച്ച ചെയ്യുന്നുണ്ട്.

ഒരു ദശാബ്ദം മുൻപ് വെറും 350-400 സ്റ്റാർട്ടപ്പുകൾ മാത്രം ഉണ്ടായിരുന്ന ഇന്ത്യയിൽ, ഇന്ന് അത് 2.3 ലക്ഷത്തോളം സംരംഭങ്ങളിലേക്ക് വളർന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു. സംരംഭകത്വം സമൂഹത്തിലും സമ്പദ്‌‌വ്യവസ്ഥയിലും വരുത്തുന്ന മാറ്റങ്ങൾ, ബിസിനസിന്റെ പ്രധാന പ്രവർത്തന മേഖലകൾ, ഒരു ബിസിനസ് പ്ലാൻ എങ്ങനെ തയ്യാറാക്കാം എന്നീ മൂന്ന് പ്രധാന ചോദ്യങ്ങളെ ചുറ്റിപ്പറ്റിയാണ് അധ്യായം തയ്യാറാക്കിയിരിക്കുന്നത്. ഗവേഷണം, വ്യവസായം, സംരംഭകത്വം എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കുകയാണ് ഈ നയപരമായ നീക്കത്തിലൂടെ കൗൺസിൽ ലക്ഷ്യമിടുന്നത്.

Also Read; AI വരുന്നു, ജോലികൾ മാറുന്നു; കഷ്ടപ്പെടും..! വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കേണ്ടത് ഈ കഴിവുകൾ

വിദ്യാർത്ഥികളിൽ പ്രചോദനമേകാൻ ഇന്ത്യയിലെ പ്രശസ്തമായ വിജയകരമായ ബിസിനസ് കഥകളും ഇതിൽ പങ്കുവെക്കുന്നുണ്ട്. 1959-ൽ ഏഴ് വീട്ടമ്മമാർ 80 രൂപ കടം വാങ്ങി മുംബൈയിലെ ഒരു ടെറസിൽ തുടങ്ങി ഇന്ത്യയിലെ വൻകിട ബ്രാൻഡായി മാറിയ ‘ലിജ്ജത് പപ്പടത്തിന്റെ’ കഥയും, വെറും 50 രൂപ ശമ്പളത്തിൽ ജോലി ചെയ്ത് പിന്നീട് ഭാര്യയുടെ ആഭരണങ്ങൾ പണയപ്പെടുത്തി ആദ്യ ഹോട്ടൽ വാങ്ങി വമ്പൻ ഹോസ്പിറ്റാലിറ്റി സാമ്രാജ്യം കെട്ടിപ്പടുത്ത മോഹൻ സിംഗ് ഒബ്‌റോയിയുടെ ജീവിതവുമാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

Share Email
Top