‘സ്റ്റാലിനാലെ’ മുടിയാത്..! ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി’; വിജയ് നയിക്കുന്ന മുന്നണിയുടെ പേര് പ്രഖ്യാപിച്ചു

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി രൂപീകരിച്ചതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ ചർച്ചകൾക്കും വഴിയൊരുങ്ങുകയാണ്

‘സ്റ്റാലിനാലെ’ മുടിയാത്..! ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി’; വിജയ് നയിക്കുന്ന മുന്നണിയുടെ പേര് പ്രഖ്യാപിച്ചു
‘സ്റ്റാലിനാലെ’ മുടിയാത്..! ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി’; വിജയ് നയിക്കുന്ന മുന്നണിയുടെ പേര് പ്രഖ്യാപിച്ചു

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കവുമായി ടിവികെ. വിജയ് നേതൃത്വം നൽകുന്ന മുന്നണിക്ക് ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ (വെട്രി) എന്നാണ് പേര് തീരുമാനിച്ചത്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), എംഡിഎംകെ എന്നീ പാർട്ടികളാണ് മുന്നണിയിലുള്ളത്. ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് മുന്നണിയുടെ പേര് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ വിജയ്‌യും പുതുച്ചേരിയിൽ കോൺഗ്രസ് നേതാവ് മാണിക്കം ടഗോറും മുന്നണിയെ നയിക്കും.

ഇടതു പാർട്ടികളും യോഗത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സിപിഎമ്മും സിപിഐയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇത് രണ്ടാം തവണയാണ് ഇടതുപാർട്ടികൾ മുന്നണി യോഗം ബഹിഷ്കരിക്കുന്നത്. മുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നൽകുമെന്നും അത് വിഷയാധിഷ്ഠിതമായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ മുന്നണിയുടെ ഭാഗമാകാതെ പുറത്തുനിന്നുള്ള പിന്തുണയെന്ന നിലപാടിലാണ് ഇടതുപാർട്ടികൾ.

ALSO READ:താടിയെല്ലും വിവാദവും..! പുലിവാല് പിടിച്ച് മുഖ്യമന്ത്രി വിജയ്

അതേസമയം, കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരായ വിജയിന്റെ ആംഗ്യം വിവാദമായിരുന്നു. സംഭവത്തിൽ പി. ഷൺമുഖം വിജയിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെ നേതൃത്വം നൽകുന്ന മുന്നണിയുടെ പേരും ഘടകകക്ഷികളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി രൂപീകരിച്ചതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ ചർച്ചകൾക്കും വഴിയൊരുങ്ങുകയാണ്. ഇടതു പാർട്ടികൾ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ മുന്നണിയുടെ തുടർനീക്കങ്ങളും തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാടുകളും ഇനി നിർണായകമാകും.

Share Email
Top