സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഫെബ്രുവരി 4, 25 തീയതികളിൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കുള്ള SSC GD കോൺസ്റ്റബിൾ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. SSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഹാൾ ടിക്കറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയും . ഫെബ്രുവരി 4 മുതൽ 25 വരെ ഒന്നിലധികം ഷിഫ്റ്റുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിലാണ് പരീക്ഷ നടത്തുന്നത്.
സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്), എസ്എസ്എഫ് എന്നിവയിലെ കോൺസ്റ്റബിൾ (ജിഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ശിപായി തുടങ്ങിയ തസ്തികകളിലേക്കുള്ള 39,481 ഒഴിവുകളിലേക്കാണ് എസ്എസ്‌സി ജിഡി കോൺസ്റ്റബിൾ പരീക്ഷ നടത്തുന്നത്. ആകെ 52,69,500 ഉദ്യോഗാർത്ഥികൾ ഈ തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുണ്ട്.
Also Read: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിക്കും; നിർദേശങ്ങൾ
എസ്‌എസ്‌സി ജിഡി പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, കൂടാതെ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയുൾപ്പെടെ 13 പ്രാദേശിക ഭാഷകളിലും നടത്തും.