ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’: ചിത്രീകരണം അവസാന ഘട്ടത്തിൽ

ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്

ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’: ചിത്രീകരണം അവസാന ഘട്ടത്തിൽ
ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’: ചിത്രീകരണം അവസാന ഘട്ടത്തിൽ

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ‘പൊങ്കാല’യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ പൂർത്തിയാകുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. എ ബി ബിനിലാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്, സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ, ജീമോൻ ജോർജ്, ഷെജിൻ,യാമി സോനാ, സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

Also Read: അനുരാഗ് കശ്യപിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി ജോജു ജോർജ്

അതേസമയം വൈപ്പിൻ, ചെറായി, മുനമ്പം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആട്സ് മോഹൻ. എഡിറ്റർ- കപിൽ കൃഷ്ണ. ആർട്ട്- ഖമർ എടക്കര. കോസ്റ്റ്യൂം- സൂര്യ ശേഖർ. മേക്കപ്പ്- അഖിൽ ടി രാജ്. പബ്ലിസിറ്റി ഡിസൈനർ- ആർടോ കാർപ്പസ്. കൊറിയോഗ്രഫി- വിജയറാണി. സംഘട്ടനം- മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി. പിആർഒ- എംകെ ഷെജിൻ.

Share Email
Top