CMDRF

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നു

ഈ മാസം 8ന് വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ ബിരുദ, പിജി സെമസ്റ്റർ പരീക്ഷകൾ ഇത്തരത്തിൽ നടക്കും.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നു
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നു

തിരുവനന്തപുരം: ‘ഓപ്പൺ ടെക്സ്റ്റ് ബുക്ക്’ പരീക്ഷ നടപ്പാക്കാനൊരുങ്ങി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. ഈ മാസം 8ന് വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ ബിരുദ, പിജി സെമസ്റ്റർ പരീക്ഷകൾ ഇത്തരത്തിൽ നടക്കും. രണ്ടാം സെമസ്റ്റർ പിജി പ്രോഗ്രാമുകളിലെ ‘ഫൗണ്ടേഷൻ സ്കിൽസ് ഫോർ റിസർച് ആൻഡ് റൈറ്റിങ്സ്’ എന്ന കോഴ്സിലാണു പരീക്ഷ. അറിവും അപഗ്രഥനശേഷിയും വിലയിരുത്തുന്ന ചോദ്യങ്ങൾക്ക് ടെക്സ്റ്റ് ബുക്ക് പകർത്തിയെഴുതി മാത്രം മാർക്ക് നേടാൻ സാധിക്കില്ല എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പൺ ബുക്ക് പരീക്ഷ നടത്താൻ നിലവിൽ സർവകലാശാല തീരുമാനിച്ചത്.

ഇതു സംബന്ധിച്ച് അക്കാദമിക് കൗൺസിൽ പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജയിംസിന്റെ നിർദേശത്തിന് അംഗീകാരം നൽകുകയായിരുന്നു. ആദ്യഘട്ടത്തി‍ൽ നിയന്ത്രണങ്ങളോടെയുള്ള ഓപ്പൺ ബുക്ക് പരീക്ഷ ആണ്. വിദ്യാർഥികൾക്കു തയാറാക്കി നൽകിയിരിക്കുന്ന ‘സെൽഫ് ലേണിങ് മെറ്റീരിയൽ’ പരീക്ഷാ ഹാളിൽ റഫറൻസിന് കൊണ്ടുപോകാം.

Also Read: രണ്ടുമാസമായിട്ടും പുസ്തകങ്ങൾ അച്ചടിച്ചില്ല, ദുരിതത്തിൽ വിദ്യാർത്ഥികൾ

അതേസമയം വിശകലനവും വിമർശനാത്മക ചിന്തയും വഴി വിദ്യാർഥികൾക്ക് ഉത്തരങ്ങൾ എഴുതാവുന്ന ചോദ്യങ്ങളാണു നൽകുക. അധ്യാപകരെ ഇതിനായി പരിശീലിപ്പിക്കാൻ കേരള സർവകലാശാല മുൻ സീനിയർ പ്രഫ. ഡോ.അച്യുത് ശങ്കർ എസ്.നായർ അധ്യക്ഷനായ വിദഗ്ധസമിതിയെ നിയമിക്കുകയും ഓഗസ്റ്റ് 13നു തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ മാതൃകാപരീക്ഷ വിജയകരമായി നടത്തുകയും ചെയ്തിരുന്നു.

Top