‘ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല’; അനുര ദിസനായകെ

ശ്രീലങ്കയിലെ തമിഴരുടെ ഉന്നമനത്തിന് പുതിയ സര്‍ക്കാരും എല്ലാ നടപടിയും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു

‘ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല’; അനുര ദിസനായകെ
‘ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല’; അനുര ദിസനായകെ

ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ത്തിച്ച് ദിസനായകെ. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. പ്രധാനമന്ത്രിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചു.

Also Read: പുറപ്പെട്ടത് 2014 നവംബറിൽ, എത്തിയത് 2018 ജൂലൈയിൽ

ശ്രീലങ്കയിലെ തമിഴരുടെ ഉന്നമനത്തിന് പുതിയ സര്‍ക്കാരും എല്ലാ നടപടിയും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു. മത്സ്യ തൊഴിലാളികളുടെ കാര്യത്തില്‍ മാനുഷിക പരിഗണന ഉണ്ടാകണമെന്നും നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വെച്ചു. ശ്രീലങ്കയിലേക്ക് പുതിയ ഫെറി സര്‍വ്വീസ് കൂടി തുടങ്ങാനും ധാരണയായി. 200 ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഇന്ത്യ സ്‌കോളര്‍ഷിപ്പ് നല്‍കും. 1500 ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.

Share Email
Top