ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 192 റണ്‍സ് തകര്‍പ്പന്‍ വിജയം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 192 റണ്‍സ് തകര്‍പ്പന്‍ വിജയം
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 192 റണ്‍സ് തകര്‍പ്പന്‍ വിജയം

സില്‍ഹെറ്റ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 192 റണ്‍സ് തകര്‍പ്പന്‍ വിജയം. 511 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബംഗ്ലാദേശ് 318 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ട് മത്സരങ്ങളും വിജയിച്ച ശ്രീലങ്ക പരമ്പര തൂത്തുവാരി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും ലങ്കയ്ക്ക് കഴിഞ്ഞു.

ഏഴിന് 157 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക നേടിയത്. 56 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനായി മെഹ്ദി ഹസ്സന്‍ 81 റണ്‍സ് നേടി പുറത്താകാതെ നിന്നു.മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 531 റണ്‍സ് നേടിയിരുന്നു. ആറ് താരങ്ങളുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ലങ്കയ്ക്ക് കരുത്തായത്. വെറും 177 റണ്‍സില്‍ ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്താക്കാനും ലങ്കയ്ക്ക് കഴിഞ്ഞു. എങ്കിലും ബംഗ്ലാദേശിനെ ഫോളോ ഓണിന് അയക്കാതെ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങി.

Share Email
Top