ഡല്‍ഹി: ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും എന്ന് ലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.
Also Read: ബൈഡന്റെ ആ തീരുമാനത്തിനെതിരെ പുടിൻ പ്രതികാരനടപടിയെടുക്കും: റഷ്യയുടെ മുന്നറിയിപ്പ്
രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുമായി ദിസനായകെ ചര്‍ച്ചകള്‍ നടത്തും. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്, ധനകാര്യ സഹമന്ത്രി അനില്‍ ജയന്ത ഫെര്‍ണാണ്ടോയും ദിസനായകെയ്‌ക്കൊപ്പം ഉണ്ടാകുമെന്നും ലങ്കന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവായ ദിസനായകെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം ചൈനയിലേക്കും പോകുന്നുണ്ട്. എന്നാല്‍ ചൈനീസ് സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.