2025-26 അധ്യയന വർഷത്തെ ബി.ഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനുശേഷം വിവിധ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 4 സീറ്റുകളിലേക്ക് നവംബർ 7 നും ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 1 സീറ്റിലേക്ക് നവംബർ 10നും കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 8 സീറ്റിലേക്കു നവംബർ 11നും കോഴിക്കോട് ഗവ. കോളേജിൽ ഒഴിവുള്ള 2 സീറ്റുകളിലേക്ക് നവംബർ 12നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 1 സീറ്റിലേക്ക് നവംബർ 13നും അതത് സ്ഥാപനങ്ങളിൽ രാവിലെ 11 മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും.






