തിരുവനന്തപുരം: ബി.ഫാം പ്രവേശനത്തിന് ഉള്ള ഓൺലൈൻ അലോട്ട്മെന്റുകൾക്കും ഓൺലൈൻ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റുകൾക്കും ശേഷം തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ നാലിന് രാവിലെ 11നും ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ ആറിന് രാവിലെ 11നും അതത് കോളജിൽ നടത്തും. ഇനി വരുന്ന ഒഴിവുകൾ കൂടി അന്ന് നികത്തും എന്നാണ് വിവരം.
അലോട്ട്മെന്റ് നടത്തുക പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽനിന്നാണ്. ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്നവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കൂ. അലോട്ട്മെന്റ് ലഭിക്കുന്നവർ അന്നേദിവസം തന്നെ ഫീസടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിവരങ്ങൾക്ക് www.dme.kerala.gov.in.
Also Read: ഡോക്ടർമാരെ ഇതിലേ..കേന്ദ്ര പൊലീസ് സേനകൾക്ക് നിങ്ങളെ വേണം
എം.ഫാം ഓൺലൈൻ ഓപ്ഷൻ
തിരുവനന്തപുരം: എം.ഫാം പ്രവേശനത്തിന് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടി ആരംഭിച്ചു. www.cee.kerala.gov.inലൂടെ ഓപ്ഷനുകൾ ഓൺലൈനായി നൽകാം.
Also Read: ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് കേരളത്തിലും
വെബ്സൈറ്റിലെ ‘M.Pharm 2024-Candidate Portal’ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ നമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം ‘Option Registration’ മെനു ക്ലിക്ക് ചെയ്ത് ഒക്ടോബർ 29 രാവിലെ 11 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിശദമായ വിവരങ്ങൾക്ക് www.cee.kerala.gov.in. സന്ദർശിക്കാം.