പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പണി കിട്ടും! മസ്‌കത്തിൽ ശുചിത്വം പാലിക്കാൻ മുനിസിപ്പാലിറ്റിയുടെ കർശന മുന്നറിയിപ്പ്!

ഇത്തരം പ്രവൃത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതിനൊപ്പം തലസ്ഥാന നഗരിയുടെ വൃത്തിയെയും നഗരസൗന്ദര്യത്തെയും ദോഷകരമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി

പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പണി കിട്ടും! മസ്‌കത്തിൽ ശുചിത്വം പാലിക്കാൻ മുനിസിപ്പാലിറ്റിയുടെ കർശന മുന്നറിയിപ്പ്!
പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പണി കിട്ടും! മസ്‌കത്തിൽ ശുചിത്വം പാലിക്കാൻ മുനിസിപ്പാലിറ്റിയുടെ കർശന മുന്നറിയിപ്പ്!

മസ്‌കത്തിലെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മുറുക്കൻ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇത്തരം പ്രവൃത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതിനൊപ്പം തലസ്ഥാന നഗരിയുടെ വൃത്തിയെയും നഗരസൗന്ദര്യത്തെയും ദോഷകരമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മസ്‌കത്തിന്റെ സാംസ്കാരിക പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും നഗരവാസികളുടെ സഹകരണം അത്യന്താപേക്ഷിതമാണ്.

മുറുക്കുന്ന ശീലം വ്യക്തികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് പുറമെ, അത് ഉണ്ടാക്കുന്ന പാടുകളും മാലിന്യങ്ങളും പൊതുയിടങ്ങളുടെ ആകർഷണീയത ഇല്ലാതാക്കുന്നു. ശുചിത്വമുള്ള ഒരു നഗരാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ മുന്നോട്ട് വരണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top