ഇന്ത്യ പുറത്താക്കിയ പാക് എംബസി ജീവനക്കാരനുമായി അടുത്ത ബന്ധം; ഉത്തര്‍പ്രദേശില്‍ ‘ചാരന്മാര്‍’ പിടിയില്‍

ഡല്‍ഹി ഉള്‍പ്പെടെ നിരവധി പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഹാരൂണ്‍ മുഹമ്മദ് മുസമ്മില്‍ ഹുസൈനുമായി പങ്കിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ പുറത്താക്കിയ പാക് എംബസി ജീവനക്കാരനുമായി അടുത്ത ബന്ധം; ഉത്തര്‍പ്രദേശില്‍ ‘ചാരന്മാര്‍’ പിടിയില്‍
ഇന്ത്യ പുറത്താക്കിയ പാക് എംബസി ജീവനക്കാരനുമായി അടുത്ത ബന്ധം; ഉത്തര്‍പ്രദേശില്‍ ‘ചാരന്മാര്‍’ പിടിയില്‍

ലഖ്നൗ: പാകിസ്ഥാന്‍ വിസ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ആളുകളില്‍ നിന്ന് പണം തട്ടിയതിന് പാകിസ്ഥാന്‍ എംബസി ജീവനക്കാരന്‍ മുഹമ്മദ് മുസമ്മില്‍ ഹുസൈനുമായി അടുത്ത ബന്ധമുള്ള മുഹമ്മദ് ഹാരൂണിനെ ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ മുസമ്മില്‍ ഹുസൈനെ നേരത്തെ സര്‍ക്കാര്‍ അസ്വീകാര്യനായ വ്യക്തിയായി പ്രഖ്യാപിച്ച് രാജ്യം വിടാന്‍ ഉത്തരവിട്ടിരുന്നു. ഡല്‍ഹി ഉള്‍പ്പെടെ നിരവധി പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഹാരൂണ്‍ മുഹമ്മദ് മുസമ്മില്‍ ഹുസൈനുമായി പങ്കിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Also Read: ഭീകരതയെക്കുറിച്ചുളള പാകിസ്ഥാന്റെ പ്രസ്താവന നിങ്ങള്‍ വിശ്വസിച്ചതെന്തിന്? മോദിയോട് രാഹുല്‍

പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് വാരാണസിയില്‍ നിന്ന് തുഫൈല്‍ എന്നൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാനുമായി തുഫൈല്‍ പങ്കുവെച്ചിരുന്നതായാണ് അധികൃതര്‍ പറയുന്നത്. രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാന്‍വാപി, റെയില്‍വേ സ്റ്റേഷന്‍, ചെങ്കോട്ട എന്നിവയുടെ ചിത്രങ്ങള്‍ പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് തുഫൈല്‍ അയച്ചുകൊടുത്തതായാണ് ആരോപണം. പാകിസ്ഥാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ ലിങ്കുകള്‍ തുഫൈല്‍ വാരാണസിയില്‍ പങ്കുവെച്ചിരുന്നുവെന്നും അതുവഴി ആളുകള്‍ക്ക് പാകിസ്ഥാനിലുള്ളവരുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈനികന്റെ ഭാര്യയായ നഫീസ എന്ന സ്ത്രീ ഉള്‍പ്പെടെ 600 ഓളം പാകിസ്ഥാനികളുമായി അയാള്‍ ബന്ധം സ്ഥാപിച്ചിരുന്നു.

‘തെഹ്രീക്-ഇ-ലബ്ബൈക്’ എന്ന ഭീകര സംഘടനയുടെ നേതാവ് മൗലാന ഷാദ് റിസ്വിയുടെ വീഡിയോകള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പങ്കിട്ടതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ബാബറി മസ്ജിദ് വിഷയത്തില്‍ പ്രതികാരം ചെയ്യുന്നതും ശരിയത്ത് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും അദ്ദേഹം പങ്കിട്ടതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share Email
Top