ഇന്ത്യൻ ബോക്സ് ഓഫീസിൽ സ്പൈഡർമാൻ തരംഗം! 380 കോടിയും കടന്ന് മുന്നോട്ട്

വിതരണക്കാരായ സോണി പിക്ചേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഇന്ത്യൻ ഗ്രോസ് കളക്ഷൻ 380.78 കോടി രൂപ പിന്നിട്ടിരിക്കുകയാണ്

ഇന്ത്യൻ ബോക്സ് ഓഫീസിൽ സ്പൈഡർമാൻ തരംഗം! 380 കോടിയും കടന്ന് മുന്നോട്ട്
ഇന്ത്യൻ ബോക്സ് ഓഫീസിൽ സ്പൈഡർമാൻ തരംഗം! 380 കോടിയും കടന്ന് മുന്നോട്ട്

ന്ത്യൻ ബോക്സ് ഓഫീസിൽ റിക്കോർഡ് കളക്ഷനുമായി തരംഗം സൃഷ്ടിക്കുകയാണ് ഹോളിവുഡ് ചിത്രം ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’. റിലീസ് ദിനത്തിൽ 73 കോടി നേടി ഒരു ഹോളിവുഡ് ചിത്രം, പിന്നീട് വൻ കുതിപ്പാണ് നടത്തിയത്. വിതരണക്കാരായ സോണി പിക്ചേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഇന്ത്യൻ ഗ്രോസ് കളക്ഷൻ 380.78 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 60,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. കൊളംബിയ പിക്ചേഴ്സ്, മാർവൽ സ്റ്റുഡിയോസ്, പാസ്കൽ പിക്ചേഴ്സ് എന്നിവർ സംയുക്തമായി നിർമ്മിച്ച ചിത്രം ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read:‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണയുണ്ട്’! സൈക്കോ ചിരിയുമായി ലിയോണ ലിഷോയ്; മിഥുൻ മാനുവലിന്റെ ‘അണലി’ പോസ്റ്റർ പുറത്ത്

ടോം ഹോളണ്ട് വീണ്ടും സ്പൈഡർമാനായി എത്തുന്ന ചിത്രത്തിൽ സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലൺ, ജോൺ ബേൺതാൽ, ഫ്ലോറൻസ് പ്യൂ, മാർക് റുഫാലോ തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രാദേശിക ഭാഷാ സിനിമകളെപ്പോലും പിന്നിലാക്കി ഹോളിവുഡ് ചിത്രങ്ങൾ ഇന്ത്യയിൽ തരംഗമാകുന്നതിന്റെ തെളിവാണ് ഈ ചിത്രം നേടുന്ന മികച്ച സ്വീകാര്യത.

Share Email
Top