‘ഇന്ത്യയിൽ സമയം ചെലവഴിക്കൂ, വിദ്വേഷം അവസാനിപ്പിക്കൂ’; രാഹുൽ ഗാന്ധിക്ക് 7 നിർദ്ദേശങ്ങളുമായി കിരൺ റിജിജു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സംവാദം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ പരിഹാസം

‘ഇന്ത്യയിൽ സമയം ചെലവഴിക്കൂ, വിദ്വേഷം അവസാനിപ്പിക്കൂ’; രാഹുൽ ഗാന്ധിക്ക് 7 നിർദ്ദേശങ്ങളുമായി കിരൺ റിജിജു
‘ഇന്ത്യയിൽ സമയം ചെലവഴിക്കൂ, വിദ്വേഷം അവസാനിപ്പിക്കൂ’; രാഹുൽ ഗാന്ധിക്ക് 7 നിർദ്ദേശങ്ങളുമായി കിരൺ റിജിജു

ഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ പാർട്ടിയുടെ അംഗബലം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പരിഹസിച്ച്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നിൽ 7 ഉപദേശങ്ങളടങ്ങിയ നിർദ്ദേശങ്ങളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിന് കൂടുതൽ എം.പിമാരെ നേടണമെങ്കിൽ രാഹുൽ ഗാന്ധി ഇന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നും, ഇന്ത്യ വിരുദ്ധരിൽ നിന്ന് അകന്നുനിൽക്കണമെന്നും കുടുംബവാഴ്ച രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും റിജിജു എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സംവാദം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ പരിഹാസം. ഇന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുകയും രഹസ്യ വിദേശ അവധിക്കാല യാത്രകൾ ഇടയ്ക്കിടെ നടത്തുന്നത് ഒഴിവാക്കുകയും ചെയ്യുക. പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കളുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുക. ഇന്ത്യാ വിരുദ്ധരെ കാണാതിരിക്കുകയും അവരുടെ അജണ്ടകൾ പ്രചരിപ്പിക്കുന്നത് നിർത്തുകയും ചെയ്യുക.

Also Read: കർണാടകയിൽ ബസ് നിരക്കിൽ വൻ വർധന! ബെംഗളൂരുവിൽ 35% വരെ തുക കൂടും? പുതിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ

ബി.ജെ.പി, ആർ.എസ്.എസ്, പ്രധാനമന്ത്രി മോദി എന്നിവർക്കെതിരായ ആഴത്തിലുള്ള വിദ്വേഷം അവസാനിപ്പിച്ച് എതിരാളികളെ രാഷ്ട്രീയമായി മാത്രം കാണുക. പാർലമെന്റിനെ കൂടുതൽ ഗൗരവമായി കാണുകയും മറ്റ് എം.പിമാരെ ചർച്ചകളിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്യുക. ഭരണഘടനയെയും രാജ്യത്തെ സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങളെയും ആദരിക്കുക. കോൺഗ്രസിനെ ജനാധിപത്യപരമായി പ്രവർത്തിക്കാൻ അനുവദിക്കുകയും കുടുംബവാഴ്ച രാഷ്ട്രീയം അവസാനിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെയാണ് മുന്നോട്ടുവെച്ച 7 നിർദ്ദേശങ്ങൾ.

Share Email
Top