അമിതവേഗത്തിൽ പാഞ്ഞത് മദ്യപിച്ച് കൊണ്ട്..! യൂട്യൂബർ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആരാധകരുള്ള പ്രമുഖ യൂട്യൂബർമാർ പലപ്പോഴും തെറ്റായ മാതൃകകൾ കാട്ടുമ്പോൾ വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കാറുള്ളത്

അമിതവേഗത്തിൽ പാഞ്ഞത് മദ്യപിച്ച് കൊണ്ട്..! യൂട്യൂബർ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു
അമിതവേഗത്തിൽ പാഞ്ഞത് മദ്യപിച്ച് കൊണ്ട്..! യൂട്യൂബർ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആരാധകരുള്ള പ്രമുഖ യൂട്യൂബർമാർ പലപ്പോഴും തെറ്റായ മാതൃകകൾ കാട്ടുമ്പോൾ വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കാറുള്ളത്. അത്തരത്തിൽ മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിൽ വാഹനം ഓടിക്കുകയും പോലീസിനെ വെട്ടിച്ച് സിനിമാ സ്റ്റൈലിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ യൂട്യൂബർക്ക് കനത്ത തിരിച്ചടി. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർവാഹന വകുപ്പ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ജൂലായ് ഒന്നിനാണ് നാടിനെ ഞെട്ടിച്ച ഈ സംഭവമുണ്ടായത്. ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ധന്യ മദ്യപിച്ചാണ് കാറോടിച്ചിരുന്നത്. വഴിയിൽ വെച്ച് പരിശോധനയ്ക്കായി കൈകാണിച്ച പോലീസിനെ കണ്ടയുടൻ ധന്യ വാഹനം നിർത്താതെ അപകടകരമായ രീതിയിൽ കിലോമീറ്ററുകളോളം അമിതവേഗത്തിൽ പായിക്കുകയായിരുന്നു. എന്നാൽ പിന്നാലെ പാഞ്ഞ പോലീസ് സംഘം അതീവ സാഹസികമായി സിനിമാ സ്റ്റൈലിൽ വാഹനം തടഞ്ഞുനിർത്തിയാണ് ധന്യയെ പിടികൂടുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

ALSO READ;വെരി ഹോട്ട് ലുക്ക്, ചുവന്നു തുടുത്ത ചുണ്ടുകൾ, നീന്തുന്നതിന് പകരം നടക്കും! സമുദ്രത്തിലെ ഈ വിചിത്ര ജീവിയെ പറ്റി എന്തറിയാം..?

ഈ ഗുരുതരമായ നിയമലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർവാഹന വകുപ്പ് ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതിന് പുറമെ, മോട്ടോർവാഹന വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കേണ്ടതുണ്ട്. നിയമങ്ങൾ പാലിക്കേണ്ട ജനപ്രേക്ഷകരുള്ള വ്യക്തികൾ തന്നെ ഇത്തരം നിയമവിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുന്നത് സമൂഹത്തിന് നൽകുന്നത് മോശമായ സന്ദേശമാണെന്ന് വ്യാപകമായ വിമർശനങ്ങളും ഉയരുന്നുണ്ട്.

Share Email
Top