കേന്ദ്ര പൊതുമേഖലയിൽപെടുന്ന പഞ്ചാബ് നാഷൻൽ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ തേടുന്നു. വിവിധ തസ്തികകളിലായി 350 ഒഴിവുകളുണ്ട്. ക്രെഡിറ്റ് ഓഫീസർ, ഓഫീസർ-ഇൻഡസ്ട്രി, മാനേജർ-ഐ.ടി, സീനിയർ മാനേജർ-ഐ.ടി, മാനേജർ-ഡേറ്റ, സയന്റിസ്റ്റ്, മാനേജർ സൈബർ സെക്യൂരിറ്റി, സീനിയർ മാനേജർ-സൈബർ സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
നിശ്ചിത ഒഴിവുകൾ എസ്.സി/എസ്.ടി, ഒ.ബി.സി നോൺ ക്രീമിലെയർ ഇ.ഡബ്ല്യു.എസ്, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം www.pnbindia.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തിരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പരീക്ഷക്ക് കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാവും. അപേക്ഷാ ഫീസ് 1180 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 59 രൂപ. ഓൺലൈനായി മാർച്ച് 24 വരെ അപേക്ഷിക്കാം.