ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം; വിശദീകരിച്ച് സേന

പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരവാദികളെ വധിച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം; വിശദീകരിച്ച് സേന
ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം; വിശദീകരിച്ച് സേന

ഡല്‍ഹി: ഇന്ത്യ- പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്കു ശേഷം നടത്തുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കര -നാവിക -വ്യോമ സേനകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നു. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്‌മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കടുക്കുന്നത്. തകര്‍ത്ത തീവ്രവാദ ക്യാമ്പുകളുടെ വിവരങ്ങള്‍ അധികൃതര്‍ വിശദീകരിക്കുന്നു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്. പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരവാദികളെ വധിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം വച്ചത് തീവ്രവാദികളെ മാത്രമെന്ന് സേന.

സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നല്‍കേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്റേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. ഭീകരകേന്ദ്രങ്ങളിലേക്ക് അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ തീരുമാനിച്ചു. അതിനായി അതിര്‍ത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതില്‍ ചില ഭീകരകേന്ദ്രങ്ങള്‍ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക്ക് അധീന കശ്മീരിലെയും പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്‌കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകര്‍ക്കാനായി. അജ്മല്‍ കസബിനെയും ഡേവിഡ് ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെയിലെ ലഷ്‌കര്‍ ക്യാമ്പ് ആക്രമണം നടത്താന്‍ ഉന്നമിട്ടതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാര്‍ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. ക്യാമ്പുകളുടെ ദൃശ്യങ്ങള്‍ സഹിതമാണ് വിവരിച്ചത്. രാവിലെ ഏഴുമണിക്ക് ആയിരുന്നു ആക്രമണം. ബാവല്‍ പൂര്‍ ട്രെയിനിങ് ക്യാമ്പ് ഇരു നില കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ജനവാസ കേന്ദ്രങ്ങളില്‍ ഒരു നാശനഷ്ടവുമുണ്ടായില്ലെന്ന് ദൃശ്യങ്ങളടക്കം തെളിവ് നല്‍കി. ശേഷം ഓരോ ഭീകരകേന്ദ്രങ്ങളുടെയും ഭൂപ്രകൃതി, നിര്‍മാണ രീതി അടക്കം വിശദമായി പരിശോധിച്ചു.

കൃത്യമായി ഉന്നമിട്ട് ആക്രമിക്കാനായി വിമാനങ്ങള്‍ക്ക് ഈ സ്ഥലങ്ങളുടെ വെക്റ്ററുകള്‍ നല്‍കാനായി. 100 ഭീകരരെ വധിക്കാനായി. അതില്‍ ഇന്ത്യയുടെ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്ള ഭീകരരും ഉള്‍പ്പെടുന്നുണ്ട്. യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദസ്സിര്‍ അഹമ്മദ് എന്നിവര്‍ ഇന്ത്യ വധിച്ചവരുടെ പട്ടികയില്‍ പ്രധാനപ്പെട്ടവരാണ്. കാണ്ഡഹാറിലും പുല്‍വാമ സ്‌ഫോടനത്തിലും ഉള്‍പ്പെട്ടവരാണ് ഇവര്‍. പാക്കിസ്ഥാന്‍ പിന്നാലെ പരിഭ്രാന്തരായി ഇന്ത്യയുടെ അതിര്‍ത്തിയിലെ ജനവാസമേഖലകളെ ആക്രമിച്ചു. ആരാധനാലയങ്ങളെ ഉന്നമിട്ട് ആക്രമിച്ചു. പ്രിസിഷന്‍ മ്യൂണിഷന്‍സ് ഉപയോഗിച്ച് വ്യോമസേന ഓരോ ആക്രമണങ്ങളെയും ചെറുത്ത് തകര്‍ത്തുവെന്നും സേന വ്യക്തമാക്കി.

ഡ്രോണ്‍ ആക്രമണം തടയാന്‍ നമ്മള്‍ സജ്ജമായിരുന്നു. സൈനിക കേന്ദ്രങ്ങള്‍ക്കും, ജനങ്ങള്‍ക്കും നാശനഷ്ടമില്ല. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ബഹാവല്‍പൂരില്‍ ആക്രമിക്കാന്‍ ഉദ്ദേശിച്ച ഭീകരകേന്ദ്രം വളരെ വലുതായിരുന്നു. അതിനാല്‍ത്തന്നെ കൃത്യമായി ആ കേന്ദ്രം പൂര്‍ണമായി നശിപ്പിക്കാന്‍ വലിയ ആഘാതശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു. പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട ഇന്ത്യയിലെ ഒരു സ്ഥലങ്ങളിലും കേടുപാടുകളില്ല. പാക്കിസ്ഥാന്‍ വിമാനം മാത്രമല്ല, അന്താരാഷ്ട്ര യാത്രാ വിമാനം അടക്കം പാക്കിസ്ഥാന്‍ മറയാക്കി. യാത്രാ വിമാനങ്ങള്‍ക്കുനേരെ ഒരു ആക്രമണവും നടത്തിയില്ല. ആദ്യം ഒരു തരത്തിലും പാക്ക് സൈനികകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടില്ല. ഇന്ത്യയിലേക്ക് ഉണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി സൈന്യം നേരിട്ടു. ചിലതെല്ലാം ഇന്ത്യന്‍ മണ്ണില്‍ പതിച്ചു, എന്നാല്‍ വലിയ നാശനഷ്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനവാസമേഖലകളെ പാക്കിസ്ഥാന്‍ ഉന്നമിട്ടപ്പോഴാണ് ലഹോറിലെ അവരുടെ റഡാര്‍ സംവിധാനത്തെ ആക്രമിച്ചതെന്നും സേന വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ ഉടന്‍ തന്നെ തിരിച്ചടി നല്‍കരുതെന്ന് പാക്ക് ഡിജിഎംഒയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രത്യാക്രമണം ഉണ്ടാകും എന്ന് തന്നെയായിരുന്നു പാക്ക് നിലപാട്. അതിനാല്‍ സൈന്യം സജ്ജമായിരുന്നു. പാക്കിസ്ഥാന്റെ നിരീക്ഷണ റഡാറുകളും സൈനിക കേന്ദ്രങ്ങളും തകര്‍ത്തു. മെയ് 9നും 10 നും ഡ്രോണുകള്‍ വഴി ആക്രമണം നടത്താന്‍ ശ്രമിച്ചു. തന്ത്രപ്രധാന സ്ഥലങ്ങള്‍ ആയിരുന്നു ലക്ഷ്യം. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. മെയ് 8, ഇന്ത്യയിലെ പ്രധാന വ്യോമതവളങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായി. വ്യോമപ്രതിരോധ സംവിധാനം വഴി എല്ലാം തകര്‍ത്തു. 8, 9 അര്‍ദ്ധരാത്രികളില്‍ പാക്ക് ഡ്രോണുകളും മറ്റ് ചില വിമാനങ്ങളും വ്യോമാതിര്‍ത്തി ലംഘിച്ചെത്തി. ഉന്നമിട്ടത് പ്രധാനമായും ഇന്ത്യന്‍ സൈനികത്താവളങ്ങളെയായിരുന്നു. 35-40 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി പാക്ക് സൈന്യം റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനഗറില്‍ നിന്ന് നല്യ വരെ അതേ ദിവസം വലിയ രീതിയില്‍ തുടര്‍ച്ചയായി വ്യോമാക്രമണം ഉണ്ടായി. പാക്കിസ്ഥാന്റെ 35-40 സൈനികര്‍വരെ മെയ് 7 മുതല്‍ 10 വരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് നിരവധി വ്യോമ താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമിച്ചു. ജമ്മു, ഉദ്ദംപൂര്‍, പത്താന്‌കോട്ട്, അമൃത്സര്‍, ഭട്ടിന്ഡ, നാല്, ദല്‌ഹൌസി, തോയ്‌സ്, ജയ്‌സാല്മീര്‍, ഫലോദി, ഉത്തര്‍ലായ്, നല്യ എന്നിവ ലക്ഷ്യമിട്ടു. എല്ലാ ഡ്രോണുകളും എഡി സിസ്റ്റം തകര്‍ത്തു. നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെയും വെടിവെയ്പ്പ് ഉണ്ടായി. ഇതിന് ഉചിതമായ മറുപടി കൊടുക്കേണ്ട സമയം ആണെന്ന് കരുതി.പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന വ്യോമ കേന്ദ്രങ്ങള്‍ എല്ലാം ആക്രമിച്ചു. തിരികെ സൈനികത്താവളങ്ങള്‍ ഉന്നമിട്ട് തന്നെ ഇന്ത്യ ആക്രമിച്ചു. അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പടെ യാത്രാവിമാനങ്ങള്‍ അവര്‍ പറക്കാന്‍ അനുവദിച്ചു.

ഇന്ത്യ തിരിച്ചടിക്കാതിരിക്കാന്‍ ആയിരുന്നു യാത്രാ വിമാനങ്ങളെ മറയാക്കി പാക്കിസ്ഥാന്റെ ഈ നീക്കം. റഹിമ്യാര്‍ ഖാന്‍ എയര്‍ഫീല്‍ഡ് തകര്‍ത്തു. ചുനിയന്‍ വ്യോമ പ്രതിരോധ കേന്ദ്രം സര്‍ഗോദ എയര്‍ ഫീല്‍ഡ്, പരിശീലനം അടക്കം നടക്കുന്ന പ്രധാനപ്പെട്ട വ്യോമ കേന്ദ്രമാണ്. റഹീംയാര്‍ ഖാന്‍ വിമാനത്താവളം, ഇസ്ലാമാബാദിലെ വ്യോമ താവളം, പാക്കിസ്ഥാന്‍ ഉന്നമിട്ട 11 ഇന്ത്യന്‍ വ്യോമത്താവളങ്ങള്‍ – ജമ്മു, ഉദ്ധംപൂര്‍, പഠാന്‍കോട്ട്, അമൃത്സര്‍, ഭട്ടിന്‍ഡ, ദല്‍ഹൗസി, തോയ്‌സ്, ജയ്‌സാല്‍മീര്‍, ഉത്തര്‍ലായ്, ഫലോദി, നല്യ’എന്നിവയാണ്. ഇതിന് മറുപടിയായാണ് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളും, വ്യോമ താവളങ്ങളും, വ്യോമ പ്രതിരോധ സംവിധാനങ്ങളും അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇതോടെയാണ് കണിശതയോടെ നമ്മുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അവരുടെ വ്യോമത്താവളങ്ങള്‍ ഉന്നമിട്ട് ആക്രമിക്കാന്‍ തീരുമാനിച്ചത്. തുടങ്ങിയത് പാകിസ്ഥാന്‍ സൈന്യത്തെ ലക്ഷ്യം വച്ചായിരുന്നില്ല, ഭീകരരെ മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ തുടരെ തുടരെ രാത്രികളിൽ ആക്രമണം ഉണ്ടായി. തിരിച്ചടിക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എയര്‍ ബേസുകള്‍, കമാന്‍ഡ് സെന്ററുകള്‍, സൈനിക താവളങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ഉന്നമിട്ട് തന്നെ ആക്രമിച്ചു.

Share Email
Top