‘മാര്‍ക്കോ’യുടെ ആദ്യടിക്കറ്റ് ബുക്ക് ചെയ്ത് സ്പീക്കർ എ.എന്‍. ഷംസീർ

ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് ഇതോടെ തുടക്കമായിരിക്കുകയാണ്

‘മാര്‍ക്കോ’യുടെ ആദ്യടിക്കറ്റ് ബുക്ക് ചെയ്ത് സ്പീക്കർ എ.എന്‍. ഷംസീർ
‘മാര്‍ക്കോ’യുടെ ആദ്യടിക്കറ്റ് ബുക്ക് ചെയ്ത് സ്പീക്കർ എ.എന്‍. ഷംസീർ

ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’യുടെ ആദ്യ ടിക്കറ്റ് ബുക്കിംഗ് നിര്‍വഹിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ” എറെ നാളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘മാര്‍ക്കോ’യെന്നും ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു” എന്നും ടിക്കറ്റ് ബുക്കിംഗ് നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് ഇതോടെ തുടക്കമായിരിക്കുകയാണ്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മാര്‍ക്കോ’. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം ഫൈറ്റും വയലൻസും കൊണ്ട് സമ്പന്നമാണെന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് ഈ ചിത്രത്തിന്റെയും ആക്ഷൻ കോറിയോഗ്രാഫർ. ഡിസംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും. ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ അഞ്ച് ഭാഷകളിലായി ചിത്രമെത്തുന്നുണ്ട്.

Also Read: രാജ്യാന്തര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം പൂർത്തിയാക്കിയ ‘അപ്പുറ’ത്തെക്കുറിച്ച് ജഗദീഷ്

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ‘മിഖായേല്‍’ സിനിമയുടെ സ്പിന്‍ഓഫായെത്തുന്ന ‘മാര്‍ക്കോ’യുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.

Share Email
Top