സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം: കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാര്‍ അന്വേഷിക്കും

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്

സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം: കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാര്‍ അന്വേഷിക്കും
സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം: കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാര്‍ അന്വേഷിക്കും

തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. എസ്പിക്ക് കീഴുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവ്.

Also Read: ‘ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടത്തുകയാണ്’; എം.വി ഗോവിന്ദന്‍

സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘത്തെ രൂപീകരിക്കാനായി ഇന്നലെയാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.

Top