ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡീപ്സീക്ക് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? അന്വേഷണത്തിന് ദക്ഷിണ കൊറിയ

ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഡീപ്സീക്ക് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ ഫ്രാന്‍സും ഇറ്റലിയും അയര്‍ലന്‍ഡും തീരുമാനിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡീപ്സീക്ക് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? അന്വേഷണത്തിന് ദക്ഷിണ കൊറിയ
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡീപ്സീക്ക് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? അന്വേഷണത്തിന് ദക്ഷിണ കൊറിയ

സോള്‍: ചൈനീസ് എഐ ചാറ്റ്ബോട്ടായ ഡീപ്സീക്കിനെ കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണ കൊറിയ. ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് കമ്പനിയോട് രേഖാമൂലം ഉടന്‍ ചോദിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഡീപ്സീക്ക് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ ഫ്രാന്‍സും ഇറ്റലിയും അയര്‍ലന്‍ഡും തീരുമാനിച്ചിട്ടുണ്ട്.

Also Read: ബെന്നു ഛിന്നഗ്രഹത്തിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു

ഡീപ്‌സീക്ക് തരംഗമായതോടെ ചൈനീസ് ടെക് ഭീമന്‍മാരായ ആലിബാബ പുതിയ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചു. ‘Qwen 2.5-Max’ എന്ന് പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ആലിബാബ പുറത്തിറക്കിയത്. പ്രകടനമികവില്‍ ക്വെന്‍ 2.5 മാക്‌സ്, ഡീപ്‌സീക്കിനെയും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെയും മറികടക്കുമെന്ന് വി ചാറ്റ് അക്കൗണ്ടിലൂടെ ആലിബാബ അവകാശപ്പെട്ടു. ചൈനക്കാരുടെ ചാന്ദ്രപുതുവര്‍ഷ ദിനത്തിലാണ് ആലിബാബ ക്വെന്‍ 2.5 മാക്‌സ് പുറത്തിറക്കിയത്.

Share Email
Top