സി​റി​ൽ റാ​മ​ഫോ​സ വീ​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ്

സി​റി​ൽ റാ​മ​ഫോ​സ വീ​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ്

കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി ആ​ഫ്രി​ക്ക​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് (എ.​എ​ൻ.​സി) നേ​താ​വ് സി​റി​ൽ റാ​മ​ഫോ​സ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം ത​വ​ണ​യാ​ണ് 71 കാ​ര​നാ​യ റാ​മ​ഫോ​സ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ​

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന എ.​എ​ൻ.​സി ചി​ര​വൈ​രി​ക​ളാ​യ ​ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സു​മാ​യി ചേ​ർ​ന്ന് സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ അ​വ​സാ​ന നി​മി​ഷം തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ര​ണ്ടാം ഊ​ഴ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ റാ​മ​ഫോ​സ 283 വോ​ട്ടു​നേ​ടി. എ​തി​ർ സ്ഥാ​നാ​ർ​ഥി എ​ക​ണോ​മി​ക് ഫ്രീ​ഡം ഫൈ​റ്റേ​ഴ്സ് പാ​ർ​ട്ടി നേ​താ​വ് ജൂ​ലി​യ​സ് മ​ലെ​മ​ക്ക് 44 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

Top