പിന്നോട്ടില്ല, പുതിയ പ്രസിഡന്റിനെ ഉടൻ നിയമിക്കും: ഇമ്മാനുവൽ മാക്രോൺ

തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന് കൃത്യമായ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യമായിരുന്നു ഫ്രാൻസിലുണ്ടായിരുന്നത്

പിന്നോട്ടില്ല, പുതിയ പ്രസിഡന്റിനെ ഉടൻ നിയമിക്കും: ഇമ്മാനുവൽ മാക്രോൺ
പിന്നോട്ടില്ല, പുതിയ പ്രസിഡന്റിനെ ഉടൻ നിയമിക്കും: ഇമ്മാനുവൽ മാക്രോൺ

പാരിസ്: ഫ്രാൻസിൽ പ്രധാനമന്ത്രി മിഷെൽ ബർണിയർ അവിശ്വാസ വോട്ടിലൂടെ പുറത്തായതോടെ മൂന്ന് മാസം മുമ്പ് അധികാരത്തിലെത്തിയ സർക്കാർ നിലംപതിച്ചു. അതേസമയം, രാജിവെക്കില്ലെന്നും, രാഷ്ട്രീയ അരാജകത്വം തടയാൻ പുതിയ പ്രധാനമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. 1962ന് ശേഷം ആദ്യമായാണ് ഫ്രാൻസിൽ അവിശ്വാസ പ്രമേയത്തിൽ സർക്കാർ പരാജയപ്പെടുന്നത്.

കൃത്യമായ ഭൂരിപക്ഷമില്ലാത്തതും ഒരു ഡസനിലേറെ പാർട്ടികൾ നിറഞ്ഞതുമായ നാഷണൽ അസംബ്ലിയിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുക എന്നത് മാക്രോണിന് മുന്നിൽ വെല്ലുവിളിയാണ്. മാക്രോൺ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ മിഷെലിന്റെ നേതൃത്വത്തിലെ കാവൽ മന്ത്രിസഭ തുടരും. ഏറ്റവും പ്രായം കൂടിയ ഫ്രഞ്ച് പ്രധാനമന്ത്രിമാരിൽ ഒരാളാണ് മിഷെൽ. ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയും മിഷെലാണ്.

Also Read: ‘പ്രതിരോധത്തിന് ഏതു മാര്‍ഗവും സ്വീകരിക്കും’: യുഎസിന് റഷ്യയുടെ മുന്നറിയിപ്പ്

രാജിവയ്ക്കാനുള്ള പ്രതിപക്ഷ ആവശ്യം തള്ളിയ മാക്രോൺ, താൻ പ്രസിഡന്റ് പദവിയിൽ തുടരുമെന്നും അറിയിച്ചു. ‘‘വരും ദിവസങ്ങളിൽ ഞാൻ ഒരു പ്രധാനമന്ത്രിയെ നിയമിക്കും. പൊതുജന താൽപര്യം കണക്കിലെടുത്തുള്ള സർക്കാർ രൂപീകരിക്കുകയാകും അദ്ദേഹത്തിന്റെ ദൗത്യം. ബജറ്റ് പാസാക്കുന്നതിന് മുൻഗണന നൽകും. ക്രിസ്മസ് അവധിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബജറ്റിനെയും സർക്കാരിനെയും അട്ടിമറിക്കാൻ മനപ്പൂർവം ചിലർ ഇടപെട്ടു. പുതിയ സർക്കാർ നിലവിൽ വരും വരെ ബാർന്യേയും അദ്ദേഹത്തിന്റെ മന്ത്രിമാരും ചുമതലകളിൽ തുടരും.’’ – മക്രോൺ പറഞ്ഞു.

Also Read: കാലിഫോര്‍ണിയ തീരത്ത് ഭൂചലനം; തീവ്രത 7

തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന് കൃത്യമായ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യമായിരുന്നു ഫ്രാൻസിലുണ്ടായിരുന്നത്. അവിശ്വാസ പ്രമേയം പാസാകാൻ വെറും 288 വോട്ടുകൾ ആവശ്യമായിരുന്ന സാഹചര്യത്തിൽ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത് 331 വോട്ടുകളായിരുന്നു. 574 അംഗ പാർലമെന്റിൽ 331 പേർ സർക്കാരിനെതിരെ വോട്ടു ചെയ്തു. നിലവിലെ സാഹചര്യത്തിൽ രാജി വയ്ക്കുക അല്ലാതെ ബാർനിയറിന് മുന്നിൽ മറ്റ് മാർഗങ്ങളില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം സീറ്റുകൾ നേടിയ ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് നേരത്തെ തന്നെ ബർണിയറിനെ പ്രധാനമന്ത്രിയായി നിയമിച്ചതിന് എതിരായിരുന്നു. ഇടത് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തള്ളിയായിരുന്നു ബർണിയറെ ഇമ്മാനുവൽ മക്രോൺ നിയമിച്ചത്. ബജറ്റ് കമ്മി ഒഴിവാക്കാനായി ബർണിയർ അവതരിപ്പിച്ച നയങ്ങൾ വലത് പക്ഷത്തിന്റെ എതിർപ്പിനും കാരണമായിരുന്നു. ഫ്രഞ്ചുകാർക്ക് അപകടകരമെന്നാണ് ബർണിയറുടെ ബഡ്ജറ്റിനേക്കുറിച്ച് തീവ്രവലതുപക്ഷ നേതാവ് മരീൻ ലീ പെൻ പ്രതികരിച്ചത്.

Share Email
Top