CMDRF

സോണിയുടെ ഗെയിമിങ് കണ്‍സോള്‍ പ്ലേസ്റ്റേഷന്‍ പോര്‍ട്ടല്‍ ഇന്ത്യയിലെത്തി

സോണിയുടെ ഗെയിമിങ് കണ്‍സോള്‍ പ്ലേസ്റ്റേഷന്‍ പോര്‍ട്ടല്‍ ഇന്ത്യയിലെത്തി
സോണിയുടെ ഗെയിമിങ് കണ്‍സോള്‍ പ്ലേസ്റ്റേഷന്‍ പോര്‍ട്ടല്‍ ഇന്ത്യയിലെത്തി

സോണിയുടെ ഏറ്റവും പുതിയ, കൊണ്ടുനടക്കാവുന്ന ഗെയിമിങ് കണ്‍സോള്‍ പ്ലേസ്റ്റേഷന്‍ പോര്‍ട്ടല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ഇതിന് 8-ഇഞ്ച് വലിപ്പമുള്ള എല്‍സിഡി സ്‌ക്രീനും, ഡിസ്‌പ്ലേക്ക് ഇരുവശവുമായി രണ്ടു കൺട്രോളറുകളും ഉണ്ട്. ഇവ സോണിയുടെ ഡ്യൂവല്‍സെന്‍സ് കൺട്രോളറുകളെഅനുസ്മരിപ്പിക്കുന്നു. അഡാപ്റ്റിവ് ട്രിഗറുകളും, ഹാപ്റ്റിക് ഫീഡ്ബാക്കും ഉണ്ട്.

ഇതൊക്കെയാണെങ്കിലും, റോഗ് അലി, സ്റ്റീം ഡെക് തുടങ്ങിയ പ്ലെയറുകളെ പോലെ, പ്ലേസ്റ്റേഷന്‍ പോര്‍ട്ടലിന് ഗെയിമുകള്‍ സ്വന്തമായി പ്ലേ ചെയ്യാനാവില്ല. പ്ലേസ്റ്റേഷന്‍ 5മായി കണക്ടു ചെയ്ത വൈ-ഫൈയുമായി ബന്ധിച്ചാണ് ഇത് ഉപയോഗിക്കേണ്ടത്. ഇങ്ങനെ ഗെയിമുകള്‍ സ്ട്രീം ചെയ്യണം. പ്ലേസ്റ്റേഷന്‍പോര്‍ട്ടലിന് 4,370എംഎഎച് ബാറ്ററിയാണ് ഉള്ളത്. വില ഇരുപത്തിഅയ്യായിരം രൂപയിൽ താഴെ.

Top