മൂന്നാർ: പേര് കൊണ്ട് ശ്രദ്ധ നേടിയ മൂന്നാർ പഞ്ചായത്ത് പതിനാറാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സോണിയാ ഗാന്ധിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയം. 34 കാരിയായ സോണിയാ ഗാന്ധി നല്ലതണ്ണി വാർഡിലാണ് മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മഞ്ജുള രമേശാണ് ഇവിടെ മത്സരിച്ചത്.
പേര് പിറന്ന വഴി: കോൺഗ്രസ് ആരാധനയിൽ നിന്ന് ബി.ജെ.പിയിലേക്ക്
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ദുരൈരാജിന്റെ മകളാണ് ഈ സോണിയാ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു ദുരൈരാജ്. ഈ ആരാധനയുടെ ഭാഗമായാണ് അദ്ദേഹം മകൾക്ക് സോണിയാ ഗാന്ധിയെന്ന് പേരിട്ടത്. എന്നാൽ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ സുഭാഷിനെ വിവാഹം കഴിച്ചതിന് ശേഷമാണ് സോണിയാ ഗാന്ധി ബി.ജെ.പിയിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.






