സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായി

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായി

മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹയും നടനും ദീർഘകാല സുഹൃത്തുമായ സഹീർ ഇഖ്ബാലും വിവാഹിതരായി. സൊനാക്ഷിയുടെ മുംബൈയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്നൻ സിൻഹയുടെയും ഭാര്യ പൂനം സിൻഹയുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.

ഇതിന്റെ ചിത്രങ്ങൾ സൊനാക്ഷിയും സഹീറും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇന്ന് രാത്രി സിനിമ രംഗത്തെയും മറ്റും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.

ഏഴ് വർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും സ്​പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ലെന്നും ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നതെന്നും അതില്‍ മതത്തിന് കാര്യമില്ലെന്നും സഹീറിന്റെ പിതാവും വ്യവസായിയുമായ ഇഖ്ബാല്‍ റത്‌നാസി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top