ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹത്തിന് വിസമ്മതിച്ചു; അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം തടവും പിഴയും

2023 ഏപ്രില്‍ 22നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്

ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹത്തിന് വിസമ്മതിച്ചു; അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം തടവും പിഴയും
ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹത്തിന് വിസമ്മതിച്ചു; അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹത്തിന് വിസമ്മതിച്ച അമ്മയെ മകൻ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തിരുവനന്തപുരം വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടിൽ അമ്മ ജനനിയെ കൊലപ്പെടുത്തിയ കേസിൽ മകൻ വിഷ്ണുവിനാണ് തടവും പിഴയും ലഭിച്ചിരിക്കുന്നത്. അൻപതിനായിരം രൂപയാണ് ഇയാൾക്ക് പിഴയായി ലഭിച്ചത്, പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് കൂടി അനുഭവിക്കണം.

2023 ഏപ്രില്‍ 22നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അവിവാഹിതനായ വിഷ്ണു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി പ്രണയത്തിലായിരുന്നു. മകന്റെ ബന്ധം അമ്മ ജാനകിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സംഭവ ദിവസം യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വിഷ്ണു അമ്മയെ സമീപിച്ചു. എന്നാൽ ജാനകി ഇതിനെ എതിർത്തു. ഇരുവർക്കുമിടയിൽ തർക്കം ഉടലെടുക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ജാനകിയുടെ തല പണതവണയായി ചുമരിൽ ഇടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു തന്നെയാണ് ബഹളം വെച്ച് നാട്ടുകാരെ വിവരം അറിയിച്ചത്.

Share Email
Top