ശരീരഭാരം കൂടി, കൂടെ കൊണ്ടുനടക്കാൻ നാണക്കേട്; ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി സോഫ്റ്റ്‌വെയർ എൻജിനീയർ

വിവാഹസമയത്ത് തന്നെ വണ്ണമുണ്ടായിരുന്ന പദ്മജയെ ഭാരത്തിന്റെ പേരിൽ കിരൺ നിരന്തരം പരിഹസിക്കുകയും നിർബന്ധപൂർവ്വം വ്യായാമം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു

ശരീരഭാരം കൂടി, കൂടെ കൊണ്ടുനടക്കാൻ നാണക്കേട്; ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി സോഫ്റ്റ്‌വെയർ എൻജിനീയർ
ശരീരഭാരം കൂടി, കൂടെ കൊണ്ടുനടക്കാൻ നാണക്കേട്; ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി സോഫ്റ്റ്‌വെയർ എൻജിനീയർ

ന്ധ്രപ്രദേശിലെ കടപ്പയിൽ വിവാഹശേഷം ശരീരഭാരം കൂടിയെന്ന കാരണത്താൽ ഭാര്യയെ ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തി. പ്രോഡുത്തൂർ സ്വദേശിയായ കിരൺ എന്ന സോഫ്റ്റ്‌വെയർ എൻജിനീയറാണ് തന്റെ ഭാര്യ പദ്മജയെ ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹസമയത്ത് തന്നെ വണ്ണമുണ്ടായിരുന്ന പദ്മജയെ ഭാരത്തിന്റെ പേരിൽ കിരൺ നിരന്തരം പരിഹസിക്കുകയും നിർബന്ധപൂർവ്വം വ്യായാമം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പദ്മജയെ ഒപ്പം കൊണ്ടുനടക്കാൻ നാണക്കേടാണെന്ന് ആരോപിച്ചാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകത്തിന് എളുപ്പവഴികൾ തേടി കിരൺ യുട്യൂബിനെയാണ് ആശ്രയിച്ചത്. യുട്യൂബിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ വഴി വിഷം സംഘടിപ്പിച്ച ഇയാൾ, സംശയം ഒഴിവാക്കാൻ പദ്മജയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ഏറെ സ്നേഹം അഭിനയിച്ച കിരൺ പദ്മജയ്ക്ക് പാൽകോവയിൽ വിഷം കലർത്തി നൽകുകയായിരുന്നു. വിഷം ഉള്ളിലെത്തി പദ്മജ ബോധരഹിതയായെങ്കിലും മരിക്കാതിരുന്നതിനെത്തുടർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി. പദ്മജയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് കിരൺ വീട്ടുകാരെ വിശ്വസിപ്പിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്തുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിഞ്ഞത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top