കുതിച്ചുയര്‍ന്ന് തക്കാളി വില

കുതിച്ചുയര്‍ന്ന് തക്കാളി വില

ന്യൂഡല്‍ഹി: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. തക്കാളിയുടെ വില രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോ ഗ്രാമിന് 90 രൂപ പിന്നിട്ടു. തലസ്ഥാനമായ ഡല്‍ഹിയിലെ പല മാര്‍ക്കറ്റുകളിലും വില 90 രൂപ കടന്നിട്ടുണ്ട്. അസാദ്പൂര്‍, ഗാസിപ്പൂര്‍, ഓഖ സാബ്സി മാര്‍ക്കറ്റുകളിലെല്ലാം വില 90 പിന്നിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 28 രൂപ മാത്രമുണ്ടായിരുന്ന തക്കാളി വിലയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

Top