കുതിച്ചുയര്‍ന്ന് അഭിഷേക് ശര്‍മ; ഐസിസി ടി20 റാങ്കിംഗില്‍ സഞ്ജുവിന് കനത്ത തിരിച്ചടി

829 റേറ്റിംഗ് പോയിന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്

കുതിച്ചുയര്‍ന്ന് അഭിഷേക് ശര്‍മ; ഐസിസി ടി20 റാങ്കിംഗില്‍ സഞ്ജുവിന് കനത്ത തിരിച്ചടി
കുതിച്ചുയര്‍ന്ന് അഭിഷേക് ശര്‍മ; ഐസിസി ടി20 റാങ്കിംഗില്‍ സഞ്ജുവിന് കനത്ത തിരിച്ചടി

ദുബായ്: ഐസിസിയുടെ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടവുമായി ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 829 റേറ്റിംഗ് പോയിന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയിന്‍റുള്ള ട്രാവിസ് ഹെഡ് ആണ് ഒന്നാമതുള്ളത്.

രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വർമ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനമിറങ്ങി അ‍ഞ്ചാം സ്ഥാനത്തായി. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യൻ താരങ്ങളാണുള്ളത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസൺ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്തേക്ക് പോയി. മറ്റ് ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാള്‍ പന്ത്രണ്ടാം സ്ഥാനത്തും റുതുരാജ് ഗെയ്ക്‌വാദ് ഇരുപത്തിയൊന്നാം സ്ഥാനത്തുമാണുള്ളത്.

Share Email
Top