തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടത് ജീവനക്കാരെ ഏറെ പരിഭ്രാന്തിയിലാക്കി. രാവിലെ പത്തു മണിക്കു ശേഷം പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലാണ് പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇതിനെ അടിച്ചു കൊന്നു.
കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജല വിഭവ വകുപ്പ് ഓഫീസും ഇതിന് സമീപത്താണ്. അന്ന് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പഴയ നിയമസഭാ മന്ദിരത്തിനു തൊട്ടുപിന്നിലുള്ള ഓഫീസ് കെട്ടിടത്തിലാണ് പാമ്പ് കയറിക്കൂടിയത്.