ആദം സാംപ പരുക്കേറ്റ് പുറത്തായി; സ്മരണ്‍ രവിചന്ദ്രന്‍ ഹൈദരാബാദ് ടീമില്‍

. കര്‍ണാടകയില്‍ നിന്നുള്ള 21കാരനായ ഇടംകൈയന്‍ ബാറ്ററായ സ്മരണിനെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ആണ് ഹൈദരാബാദ് എടുത്തത്

ആദം സാംപ പരുക്കേറ്റ് പുറത്തായി; സ്മരണ്‍ രവിചന്ദ്രന്‍ ഹൈദരാബാദ് ടീമില്‍
ആദം സാംപ പരുക്കേറ്റ് പുറത്തായി; സ്മരണ്‍ രവിചന്ദ്രന്‍ ഹൈദരാബാദ് ടീമില്‍

പി എല്ലിൽ നിന്ന് പരുക്കേറ്റ് പുറത്തായ ആദം സാംപയ്ക്ക് പകരക്കാരനായി സ്മരൺ രവിചന്ദ്രന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തി. കര്‍ണാടകയില്‍ നിന്നുള്ള 21കാരനായ ഇടംകൈയന്‍ ബാറ്ററായ സ്മരണിനെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ആണ് ഹൈദരാബാദ് എടുത്തത്.

പഞ്ചാബിനെതിരെ ഒരു ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ സ്മരൺ 64.50 ശരാശരിയില്‍ 500ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. 2024-ല്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം അദ്ദേഹം 10 ലിസ്റ്റ് എ ഗെയിമുകള്‍ കളിച്ചു. 72.16 ശരാശരിയില്‍ 433 റണ്‍സ് നേടി. രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ ആറ് ടി20 മത്സരങ്ങളില്‍ നിന്ന് 170 സ്‌ട്രൈക്ക് റേറ്റില്‍ 170 റണ്‍സും നേടി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി ആയുഷ് മസ്മരയെ സി എസ്‌ കെ തെരഞ്ഞെടുത്തിട്ടുണ്ട്. ഹൈദരാബാദും ചെന്നൈയും റാങ്കിങില്‍ താഴ്ന്ന നിലയിലാണ്.

Share Email
Top