സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്ലാവ: സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാന്‍ഡ്ലോവയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് ഫിക്കോയുടെ അടിവയറ്റില്‍ വെടിയേറ്റത്. അദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. ഫിക്കോയുടെ പരുക്കു ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് അദ്ദേഹം ബോധവാനായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തലസ്ഥാന നഗരമായ ബ്രാട്ടിസ്ലാവയില്‍നിന്നു 150 കിലോമീറ്ററോളം അകലെയാണ് ഹാന്‍ഡ്ലോവ. പ്രധാനമന്ത്രിയെ ഉന്നമിട്ട് അക്രമി നാലു തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി സ്ലൊവാക്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Top