സ്വർണവിലയിൽ നേരിയ വർധനവ്; പവന് ലക്ഷം കടന്ന് കുതിക്കുന്നു!

ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും എട്ടു ഗ്രാം വെള്ളിക്ക് (ഒരു പവൻ) 2350 രൂപയുമാണ് വിപണി നിരക്ക്

സ്വർണവിലയിൽ നേരിയ വർധനവ്; പവന് ലക്ഷം കടന്ന് കുതിക്കുന്നു!
സ്വർണവിലയിൽ നേരിയ വർധനവ്; പവന് ലക്ഷം കടന്ന് കുതിക്കുന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണം സുരക്ഷിത നിക്ഷേപമായി മാറിയതാണ് വില ഉയരാൻ കാരണം.

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,05,040 രൂപയായി. ഇന്നലെ വൈകിട്ട് ഗോൾഡ് അസോസിയേഷൻ പുറത്തുവിട്ട വിലയേക്കാൾ ഗണ്യമായ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഗ്രാമിന് 13,245 രൂപയും പവന് 1,05,960 രൂപയുമായിരുന്നു വിലയെങ്കിൽ, ഇന്നലെ ഉച്ചയോടെയും വൈകുന്നേരത്തോടെയും വിലയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമായിരുന്നു. അതേസമയം, സ്വർണവില ഉയരുമ്പോൾ വെള്ളി വിലയിൽ നേരിയ ഇടിവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും എട്ടു ഗ്രാം വെള്ളിക്ക് (ഒരു പവൻ) 2350 രൂപയുമാണ് വിപണി നിരക്ക്.

Share Email
Top