ചൂടിന് ഇനി നേരിയ ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തും

ചൂടിന് ഇനി നേരിയ ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തും

കൊച്ചി: ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ വൈകിട്ടു മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 9-ാം തീയതി മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ മധ്യ-തെക്കന്‍ കേരളത്തില്‍ നിലവില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത ആഴ്ച മധ്യ-തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 10 -ാം തീയതില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ മണ്‍സൂണ്‍ കൃത്യസമയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മേയ് 15നു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍ ചൂടിന് കാര്യമായ കുറവൊന്നും ഈ മാസം അവസാനം വരെ ഉണ്ടാകാന്‍ സാധ്യതയില്ല. കനത്ത ചൂട് വരും ദിവസങ്ങളിലും തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലവിലുണ്ട്.

Top