സര്‍ണ്ണവിലയില്‍ നേരിയ കുറവ്; പവന് 240 രൂപ കുറഞ്ഞു

സര്‍ണ്ണവിലയില്‍ നേരിയ കുറവ്; പവന് 240 രൂപ കുറഞ്ഞു

ഇന്ന് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 53,240 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 7,009 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 53,480 രൂപയായിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില അരലക്ഷത്തിന് മുകളില്‍ കടന്നത്.

ഈ മാസം ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 19നായിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 54,520 രൂപയായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെളളിയുടെ വില 86 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 86,000 രൂപയുമാണ്.

Top