സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും, പവന് 240 രൂപ കൂടി 1,12,320 രൂപയുമായി നിരക്ക് ഉയർന്നു.
സെപ്റ്റംബർ 14 വൈകുന്നേരത്തോടെ പവന് 1,080 രൂപയോളം കുറഞ്ഞ് 1,12,080 രൂപയിലായിരുന്നു വ്യാപാരം പൂർത്തിയാക്കിയിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളി വിലയിൽ കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിരക്ക്.






