സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 30 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 30 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 30 രൂപ കൂടി

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6635 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 20 രൂപ കൂടി.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലില്‍ തുടര്‍ച്ചയായി സ്വര്‍ണവില പല തവണ റെക്കോര്‍ഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രില്‍ 19ന് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

Share Email
Top