കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേസ്റ്റ് വാട്ടര്‍ പ്ലാന്റിന്റെ പരിസരത്തു നിന്നുമാണ് ഇവ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു വലിയ സഞ്ചിയിലാണ് തലയോട്ടിയും അസ്ഥികളും ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 11.30യോടെയാണ് ഇവ കണ്ടെത്തിയത്. പിന്നാലെ തലയോട്ടിയും അസ്ഥികളും ആശുപത്രിയിലേക്ക് മാറ്റി.
Also Read: ‘ദേശീയപാത സര്‍വീസ് റോഡിലാകെ കുഴി, എല്ലാം എന്‍എച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്ച’; മന്ത്രി കെ രാജന്‍
സംഭവത്തില്‍ പൊലീസും അന്വേഷണം തുടങ്ങി. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ തുടരും. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നടക്കം വ്യക്തത വരാനുണ്ട്.