‘രേഖാചിത്രം’; ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്?

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത് വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചത്

‘രേഖാചിത്രം’; ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്?
‘രേഖാചിത്രം’; ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്?

കൊച്ചി: ആസിഫ് അലി നായകനായ ചിത്രമാണ് ‘രേഖാചിത്രം’. ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 75 കോടി ക്ലബ്ബിലെത്തി ബ്ലോക്ക് ബസ്റ്റർ ലിസ്റ്റിൽ ഇടം ഉറപ്പിച്ചു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത് വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചത്.

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബെംഗളൂരു പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് പ്രേക്ഷക – നിരൂപക പ്രശംസ ഏറെ ലഭിക്കുന്നുണ്ട്.

Also Read: ‘ഗോഡ് ഓഫ് ലവ്’ ആകാന്‍ സിമ്പു !

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് വേണു കുന്നപ്പിള്ളി”രേഖാചിത്രം” നിർമ്മിച്ചത്. സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്. മമ്മൂട്ടി ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘രേഖാചിത്രം’. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസ അർഹിക്കുന്നുണ്ട്.

Share Email
Top