കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം; അന്വേഷണം ഏറ്റെടുത്ത്‌ പോലീസ്

കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം; അന്വേഷണം ഏറ്റെടുത്ത്‌ പോലീസ്

പാലക്കാട്: കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം. പാലക്കാട് കഞ്ചിക്കോടാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് പ്രദേശത്ത് വിറക് ശേഖരിക്കാൻ എത്തിയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടത്. നാട്ടുകാർ വിവമറിയിച്ചതിനെ തടർന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി അസ്ഥികൂടം കസ്റ്റഡിയിലെടുത്തു.

പ്രദേശത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി. നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഇതനുസരിച്ച് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. കസബ പോലീസ് അന്വേഷണം ആരംഭിച്ചു.

Top